തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശങ്ങളും പോലീസ് നേരിടുന്ന പ്രശ്നങ്ങളും സുപ്രീം കോടതിയെ ബോധിപ്പിക്കും.
ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അഭിഭാഷകരുമായി നടത്തിവരികയാണ്.
യുവതീപ്രവേശന വിഷയത്തില്‍ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.