കൊച്ചി: കെ.എം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
അഴീക്കോട്ടെ തെരഞ്ഞടുപ്പ് റദ്ദാക്കിയതിനെതിരെയാണ് അപ്പീല്‍. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന് ആവശ്യപ്പെടും.
മൂന്നംഗ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
വര്‍ഗീയ പ്രസംഗം നടത്തി എന്നാരോപിച്ച് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയത്. 6 വര്‍ഷത്തേയ്ക്ക് ആണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
2016 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് വര്‍ഗീയ പ്രചരണം നടത്തിയതായി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാലാണ് നടപടി എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പിഡി രാജനാണ് വിധി പ്രഖ്യാപിച്ചത്. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പറഞ്ഞിരുന്നു.