തിരുവനന്തപുരം: ജെഡിഎസിന്റെ നിയുക്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 5 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്.
ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പായി പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.
രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വച്ചുമാറാമെന്ന് ധാരണയിലാണ് മാത്യൂ ടി തോമസ് മന്ത്രിയായെന്ന ജെഡിഎസ് തീരുമാനമാണ് മന്ത്രി സഭയിലെ അഴിച്ചുപണിക്ക് ഇടയാക്കിയത്.