Kuwait

എസ്.ഐ.എഫ് കുവൈറ്റിന്റെ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സ് ശ്രദ്ധേയമായി

കുവൈറ്റ് സിറ്റി : സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം കുവൈറ്റിന്റെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 46 ടീമുകള്‍ 2 വിഭാഗങ്ങളിലായി മത്സരിച്ച എക്സിബിഷനില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുവൈറ്റ് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് കുട്ടികളുടെ പ്രോജക്ടുകള്‍ തെരഞ്ഞെടുത്തത്.
അടുത്തമാസം ഭൂവനേശ്വറില്‍ നടക്കുന്ന ഇരുപത്തിആറാമത് കുട്ടികളുടെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 4 പ്രോജക്ടുകള്‍ അവതരിപ്പിക്കും.
വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഡോ. ശാന്ത മറിയ ജെയിന്‍സിനെ ചടങ്ങില്‍ ആദരിച്ചു. സിഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര രചനാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും 300ലധികം പേര്‍ പങ്കെടുത്ത ചെറുമത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
യുണീമണി മാര്‍ക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള, സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്ത മറിയ ജെയിംസ്്, കുവൈറ്റ് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സിഫ് കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് നായര്‍, ഡോ. നീലമണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

46 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close