തിരുവനന്തപുരം: പോലീസിന്റെ നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് പദ്മകുമാറിന്റെ പ്രതികരണം.
അതേസമയം രണ്ട് ദിവസം യുവതീ പ്രവേശനമാകാമെന്ന സര്‍ക്കാര്‍ നിലപാടില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയേ ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കൂയെന്നും പദ്മകുമാര്‍ ജനം ടി വി യോട് പറഞ്ഞു