ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറയെ നിയമിച്ചു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1980 ഐഎഎസ് ബാച്ചുകാരനാണ്. ഡിസംബര്‍ രണ്ടിന് ചുമതലയേല്‍ക്കും.
തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. അറുപത്തിരണ്ടു വയസ്സുള്ള ഇദ്ദേഹത്തിന് 3 വര്‍ഷം പദവിയില്‍ തുടരാം. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തിരഞ്ഞടുപ്പ് കമ്മീഷന് അംഗമായിരുന്നു.