തിരുവനന്തപുരം; നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം.ഷാജി നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭ സമ്മേളനം തുടങ്ങുന്നതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാകും ഷാജി സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്, എം.ആര്.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഷാജിയുടെ ഹര്‍ജി കേള്‍ക്കുന്നത്. അഴീക്കോട് മണ്ഡലത്തില്‍ ഷാജിക്കെതിരെ മത്സരിച്ച എം.വി.നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്.