കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബാഡ്മിന്റണ്‍ താരം വൈദ്യൂതാഘാതമേറ്റ് മരിച്ചു. ഡബിള്‍സ് താരം തൃനാങ്കുര്(26) ആണ് മരിച്ചത്.
കൊല്‍ക്കത്തയിലെ കാന്കുറാഗ്ച്ചി റെയില്‍വേ ഗാര്യേജില്‍ ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം.
റെയില്‍വേ താരമായിരുന്നു തൃനാങ്കുര്. വര്‍ഷങ്ങളായി പശ്ചിമ ബംഗാളിനായി കളിച്ചുവരികയായിരുന്നു.