തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. 14ാം കേരള നിയമസഭയുടെ 13ാം സമ്മേളനമാണ് തുടങ്ങുന്നത്. ഇന്ന് സഭയില്‍ കാര്യമായ നടപടിക്രമങ്ങള്‍ ഉണ്ടാകില്ല. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുള്‍റസാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. വരും ദിവസങ്ങളില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ നീക്കം. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പൊലീസ് നടപടികളുമെല്ലാം ചര്‍ച്ചയായേക്കും.
പൂര്‍ണമായി നിയമനിര്‍മാണത്തിന് വേണ്ടി ചേരുന്ന സഭക്ക് മുന്നില്‍ 13 ഓര്‍ഡിനന്‍സുകളാണ് ഉള്ളത്. ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുന്നത്. ഒന്‍പത് മുതല്‍ പത്ത് വരെയാകും ചോദ്യോത്തരവേള. 10ന് ശൂന്യവേള. രണ്ടരക്ക് സഭ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കിയേക്കില്ല. ഡിസംബര്‍ 13നാണ് സഭ പിരിയുന്നത്.