കോഴിക്കോട്: താമരശേരിയില്‍ നിന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചുങ്കത്ത് നിന്നാണ് 1.2 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടുന്നത്. വടകര വിഷ്ണുമംഗലം സ്വദേശിയായ ചെറിയ ചെമ്പോട്ടുമ്മല്‍ വിഷ്ണുവാണ് പിടിയിലായത്. താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി.വേണുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച 2.2 കിലോ കഞ്ചാവുമായി പിടിയിലായ താമരശേരി സ്വദേശി സജീഷ്കുമാറില് നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണ്‍ അറസ്റ്റിലാകുന്നത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.