തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്.
തുക അനുവദിച്ച് കൊണ്ട് അഞ്ച് മാസം മുന്പിറങ്ങിയ ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും ഈ മാസം ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് തുക നല്‍കുന്നത് അനിശ്ചിതമായി നീട്ടാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആരോപണം.
തുക ലഭിക്കാതെ തൊഴിലാളികള്‍ ദുരിത ജീവിതം നടത്തുമ്പോഴും ഫണ്ട് ചിലവഴിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്.
ഓഖി ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയും ചിലവാക്കിയിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഓഖി ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നുവെന്ന് ലത്തീന്‍ സഭ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തിയ തുക ദുരിതബാധിതര്‍ക്ക് വിതരണം നല്‍കുന്നതിലെ വീഴ്ച ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.