Kuwait

ഇന്ത്യന്‍ എമ്പസി കുവൈറ്റിന്റെ വിവേചനത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍ പരാതി സമര്‍പ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഫിറ കുവൈറ്റ് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടര്‍ ഡോ. മനോജ്കുമാര്‍ മോഹപത്ര ഫിറ കുവൈറ്റ് കണ്‍വീനര്‍ ബാബുഫ്രാന്‍സിസുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.

ഇന്ത്യന്‍ എമ്പസിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെ കാരണമില്ലാതെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ഇന്ത്യന്‍ സമൂഹത്തെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും കാട്ടിയാണ് വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് രജിസ്ട്രഷന്‍ നഷ്ടമായ സംഘടനകളുടെ കൂട്ടായ്മ പരാതി സമര്‍പ്പിച്ചത്.

വിഷയത്തില്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്നും ഡോ.മനോജ്കുമാര്‍ മോഹപത്ര ഉറപ്പ് നല്‍കിയതായി ഫിറകുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

27 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close