Kuwait

കുവൈറ്റില്‍ ഗോഡൌണിലെ അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ജിറ്റിആര്‍സി കമ്പനി ഉദ്യോഗസ്ഥനായ ജയപ്രകാശാണ് ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണ അപകടത്തില്‍പ്പെട്ട് അന്തരിച്ചത്.

കമ്പനിയുടെ ജഹ്ര ഗോഡൌണിലായിരുന്നു സംഭവം. ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു.

ആലപ്പുഴ തകഴി സ്വദേശിയായ ജയപ്രകാശിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. വിദ്യാര്‍ഥികളായ അര്‍ജുന്‍, ആതിര എന്നിവര്‍ മക്കളാണ്.

സുരക്ഷാ വിഭാഗവും പോലീസും നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

142 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close