Kuwait

കുവൈറ്റിന്റെ സ്വദേശിവത്കരണത്തിന് തിരിച്ചടി; സ്വകാര്യമേഖലയില്‍ നിന്നും സ്വദേശികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നു

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുവാന്‍ സര്‍ക്കാര്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനിടെ മേഖലയില്‍നിന്ന് സ്വദേശികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട്.

തൊഴില്‍സ്ഥാപനത്തില്‍ ലഭിക്കുന്ന ശമ്പളത്തിനു പുറമേ പ്രത്യേക അലവന്‍സ് കൂടി സര്‍ക്കാര്‍ നല്‍കിയിട്ടും 11500 ഓളം സ്വദേശികളാണ് സ്വകാര്യമേഖലയിലെ തൊഴില്‍ ഉപേക്ഷിച്ച് പൊതുമേഖലയില്‍ ജോലി നേടിയത്.

പൊതുമേഖലയില്‍ 75 ശതമാനവും സ്വദേശികളാണ്. സ്വകാര്യ മേഖലയില്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയുമാണ്. രണ്ടു മേഖലയും തമ്മിലുള്ള ശമ്പളത്തിന്റെ അന്തരമാണ് സ്വദേശികളെ പൊതുമേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ ശമ്പളത്തിന് പുറമേ സര്‍ക്കാര്‍ അലവന്‍സ് പ്രഖ്യാപിച്ചിട്ടും സ്വകാര്യ മേഖലയില്‍ തൊഴില്‍ സുരക്ഷ ഇല്ലെന്ന കാരണം പറഞ്ഞാണ് സ്വദേശികള്‍ വ്യാപകമായി പിരിഞ്ഞുപോകുന്നത്.

സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് ജനസംഖ്യാ അസന്തുലനം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

63 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close