Kuwait

കുവൈറ്റില്‍ 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്രനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ബഹ്‌റ തീരപ്രദേശത്തായി 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്രനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.  പോളീഷ് സെന്റര്‍ ഫോര്‍ മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പ്രൊഫ. പീറ്റര്‍ ബെലെന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരാണ് ഉബൈദ് നാഗരികതയുടേതെന്ന് കരുതുന്ന ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ക്ഷേത്രത്തോട് സാമ്യമുള്ള കെട്ടിടം, നിരവധി പാത്ര അവശിഷ്ടങ്ങള്‍, പത്തോളംവരുന്ന മറ്റു കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവ ബഹ്‌റ പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ബഹ്‌റ പ്രദേശത്ത് ആദ്യമായി ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടതും ഉബൈദ് സംസ്‌കാരത്തില്‍ നിന്നുമാണ്. നേരത്തെ 16,000ത്തോളം പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. സാമൂഹികമായി ഏറെ വികാസം പ്രാപിച്ച ഒരു ജനത സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കുവൈറ്റ് തീരത്ത് വസിച്ചിരുന്നതിന്റെ തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു.

കുവൈറ്റി പുരാവസ്തു ഗവേഷകരായ സുല്‍ത്താന്‍ അല്‍ ദുവൈഷ്, ഹാമിദ് അല്‍ മുതൈരി എന്നിവര്‍ കൂടി സംഘത്തിലുണ്ട്.

354 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close