ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളിയായാലും സ്ത്രീയുടെ മൊഴി തള്ളാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തില്‍ സ്ത്രീ പരാതിപ്പെട്ടാല്‍ അതിനു നിയമപരിരക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു.
1997 യില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗമാണ് വിധിക്കാധാരം. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു. ഡല്‍ഹി അഡീഷണല്‍ കോടതി പ്രതികള്‍ക്ക് പത്തു വര്‍ഷം തടവ് വിധിച്ചു. എന്നാല്‍ ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം മോചിപ്പിച്ചു.
ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലിലാണ് കീഴ്ക്കോടതി വിധി ശരിവെച്ചത്.
സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നാണ് പ്രതികളുടെ ആരോപണം. സ്ത്രീയെതിര്ത്തപ്പോള് നാലുപേരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയതാണെന്നും അതിനാല്‍ പ്രതികള്‍ കുറ്റക്കാരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി വിധിയനുസരിച്ച് ബാക്കി ഏഴു വര്‍ഷം ശിക്ഷ ഇനി പ്രതികള്‍ അനുഭവിക്കണം.