ന്യൂഡല്‍ഹി: പാകിസ്ഥാന് ആതിഥ്യംവഹിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് നേരത്തെ പ്രസ്ഥാവിച്ചിരുന്നു.
ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്, ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്നും പിന്മാറി. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലാത്തിടത്തോളം പാകിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
ഭീകരപ്രവര്‍ത്തനങ്ങള്‍ തടയിടാന്‍ തയ്യാറാകാത്ത പാക് നിലപാടില്‍ പ്രതിഷേധിച്ച് 2016 ല്‍ പാകിസ്ഥാനില്‍ നടന്ന ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ജമ്മുകശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ പിന്മാറ്റം. തുടര്‍ന്ന് ഉച്ചകോടി മാറ്റിവെയ്ക്കുകയായിരുന്നു.
2014 ല്‍ നേപ്പാളില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.