ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 74 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. മിസോറാമില്‍ 70 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. മധ്യപ്രദേശില്‍ വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥികള്‍ ഇതിനെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി.
മിസോറാമില്‍ രാവിലെ ഏഴിനും മധ്യപ്രദേശില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ രാവിലെ ഏഴു മുതല്‍ മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ മണിക്കൂറുകളില്‍ മധ്യപ്രദേശില്‍ പോളിങ്ങ് വളരെ കുറവായിരുന്നു. പിന്നീട് തിരക്കനുഭവപ്പെടുകയായിരുന്നു.
രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7നാണ് വോട്ടെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും.