Kuwait

കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നു

കുവൈറ്റ് സിറ്റി : കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റിന്റെ പതിനാലാം വാര്‍ഷികം കാസര്‍ഗോഡ് ഉത്സവ് എന്ന പേരില്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂളില്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ രംഗത്തെ സാന്നിധ്യമായ അബൂബക്കര്‍ കുറ്റിക്കോലിനെയും 40 വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷന്‍ അംഗങ്ങളെയും ആദരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.ഇ.എ. ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, കോല്‍ക്കളി, പൂരക്കളി, ഒപ്പന, സിനിമാ റിക് ഡാന്‍സ് കുച്ചുപ്പുടി, ഗായകരായ കെ.കെ. കോട്ടിക്കുളം, ഫിറോസ് നാദാപുരം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ അബൂബക്കര്‍, പ്രസിഡന്റ് സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, ട്രഷറര്‍ രാമകൃഷ്ണന്‍ കല്ലാര്‍, എക്സിര്‍ മെഡിക്കല്‍ സിഇഒ ഖലീല്‍ അടൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഡോ ഫറാ ഹമീദ് മധുര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന്‍, പ്രോഗ്രാം കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോര്‍ഡിനേറ്റര്‍ അഷറഫ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.

14 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close