Kuwait

ഏഷ്യന്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പല്‍പക്ക് കുവൈറ്റ് ജേതാക്കളായി

കുവൈറ്റ് സിറ്റി : കുവൈറ്റ് ഹോളി സ്പിരിറ്റ് ഫുട്‌ബോള്‍ ക്ലബ്ബ്  സംഘടിപ്പിച്ച മുന്നാമത് ഏഷ്യന്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ പല്‍പക് കുവൈറ്റ് ജേതാക്കളായി.
ബയാന്‍ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുത്തു.
ഫൈനല്‍ മത്സരത്തില്‍ പല്‍പക് കുവൈറ്റ് ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് ഗോവന്‍ ടീമായ 3 കിംഗ്‌സ് ഗോവയെ പരാജയപെടുത്തി വിജയികളായി.
മാന്‍ ഓഫ് ദ മാച്ച്, നല്ല ഗോള്‍കീപ്പര്‍, നല്ല ഡിഫന്‍ഡര്‍, ഫൈനലില്‍ ആദ്യ ഗോള്‍ നേടിയതാരം തുടങ്ങിയ വ്യക്തിഗത ട്രോഫികളും പല്‍പക്കിന്റെ കളിക്കാര്‍ സ്വന്തമാക്കി.

46 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close