Bahrain

ബഹ്‌റൈനിലെ ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ സംഘടിപ്പിക്കുന്ന “ബിൽഡിംഗ് ടുഗെതർ “

ബഹ്‌റൈനിലെ ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ  എല്ലാവർഷവും നടത്താറുള്ള കമ്മ്യൂണിറ്റി എൻഗേജ്മെന്റ് സർവീസസ്സ് ൻറെ ഭാഗമായി ഈവർഷം   “ബിൽഡിംഗ് ടുഗെതർ ” എന്ന പേരിൽ ഒരു  പരിപാടി അസ്‌കറിലെ പി.സി.സി. ലേബർ ക്യാമ്പിൽ വെച്ച് നടത്തി . എല്ലാ ക്ലാസ്സുകളിലും പഠിക്കുന്ന കുട്ടികളും അവരുടെ ടീച്ചർമാരും രക്ഷിതാക്കളും സ്കൂൾ ഭാരവാഹികളും ചേർന്ന് നടത്തുന്ന ഈ ഉദ്യമത്തിലൂടെ ‘ആദ്യം സാഹായിക്കുന്ന കൈ’ എന്ന സന്തോഷകരമായ ദൗത്യം കുട്ടികളെ മനസിലാക്കിക്കുക എന്നതാണ്.

 

ദൈനംദിന ജീവിതത്തിൽ അത്യാവശ്യമാകുന്ന പോഷകാഹാരങ്ങളും  അതോടൊപ്പം തന്നെ ശുചിത്വം പാലിക്കുന്നതിനുള്ള സാധനസാമഗ്രികളും  എല്ലാരും ചേർന്ന് സമാഹരിക്കുകയും ക്യാമ്പിൽ വിതരണം ചെയ്യുകയുണ്ടായി. സഹജീവി സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃക കുട്ടികളെ നല്ല പൗരന്മാരായി വളർത്തിയെടുക്കാൻ സഹായകരമാകുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close