UAE

ബി.ആർ.എസ്. വെൻച്വേഴ്‌സ് യു.എ.ഇ.സർവ്വകലാശാലയുമായി ബിരുദധാരികൾക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

ഡോ.ബി.ആർ.ഷെട്ടിയുടെ ബി.ആർ.എസ്. വെൻച്വേഴ്‌സ് യു.എ.ഇ.സർവ്വകലാശാലയുമായി ബിരുദധാരികൾക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി.ആർ.എസ്. വെൻച്വേഴ്‌സിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ അർഹമായസ്ഥാനങ്ങളിൽ ഈ സർവ്വകലാശാലയിൽ നിന്നുള്ള ബിരുദധാരികളെ നിയമിക്കുന്നതിനും സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് എട്ട് മുതൽ 16 ആഴ്ചകൾ വരെ നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ്‌ സൗകര്യമൊരുക്കുന്നതിനും ഇതുവഴി സംവിധാനമുണ്ടാകും. യുഎഇആസ്ഥാനമായുള്ള ഒരു സർവ്വകലാശാലയുമായി ഇത്തരമൊരു ധാരണാപത്രം ഇതാദ്യമാണ്. സായിദ് വർഷത്തിനുള്ള സമർപ്പണമായിട്ടു കൂടിയാണ് ഈ നീക്കം.

ഒരു പ്രവാസിയെന്ന നിലയിൽ തൊഴിലന്വേഷിച്ചു വന്ന തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ അനുകൂലമായ അവസരങ്ങൾ തന്ന യുഎഇ എന്ന മഹാരാഷ്ട്രത്തിനും ശില്പിയായ ഷെയ്ഖ് സായിദിനും ഉദാരമതികളായ ഭരണകർത്താക്കൾക്കും ജനതക്കും ഈ സായിദ് വർഷത്തിൽനല്ലൊരു പ്രത്യുപകാരമായിട്ടാണ് യുനൈറ്റഡ്‌ അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റിയുമായുള്ള ഈ സഹകരണത്തെ കാണുന്നതെന്ന് ബി.ആർ.എസ്. വെൻച്വേഴ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ.ബി.ആർ.ഷെട്ടി പ്രതികരിച്ചു. വിദ്യാഭ്യാസത്തിനുംപൊതുവികസനത്തിനും ഏറ്റവും ഊന്നൽ നൽകിയിരുന്ന ഷെയ്ഖ് സായിദിന്റെ ഉന്നതവീക്ഷണങ്ങളോടുള്ള കടപ്പാടും ഇതിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു കക്ഷികളുടെയും ഗുണമേന്മയാർന്ന സേവനങ്ങളും പരിചയസമ്പത്തും പ്രയോജനപ്പെടുത്തിഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ തൊഴിൽ മേഖലയിൽ നിയമിക്കുന്നതിനുള്ള ഈ ധാരണാപത്രം വലിയ പ്രചോദനമാണെന്ന് യുനൈറ്റഡ്‌ അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊവോസ്റ്റ് ഡോ. അത്തീഖ് അൽ മൻസൂരി അഭിപ്രായപ്പെട്ടു.

ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ഫിനാൻഷ്യൽ സർവീസ്, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റാലിറ്റി, പരിസ്ഥിതി തുടങ്ങി പല മേഖലകളിലായി ഇന്ത്യ, യുഎഇ, ആഫ്രിക്ക തുടങ്ങി ലോകത്തിൽ പലയിടത്തും വൻ നിക്ഷേപം നടത്തിയിട്ടുള്ള കോർപ്പറേറ്റ് സ്ഥാപനമാണ്ബി.ആർ.എസ്. വെൻച്വേഴ്‌സ്. 1976 ൽ ഷെയ്ഖ് സായിദ് സ്ഥാപിച്ച യുഎഇ യിലെ ആദ്യത്തെ ദേശീയ സമഗ്ര സർവ്വകലാശാലയാണ് യുനൈറ്റഡ്‌ അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റി. ഇപ്പോൾ സ്വദേശികളടക്കം ഏകദേശം 15,000 ൽ പരം വിദ്യാർത്ഥികളാണ് ഇവിടെ പഠനംതുടരുന്നത്.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close