UAE

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകൾ

ഇസിഎൻആർ പാസ്പോർട്ട് ഉള്ളവർക്കും എമിഗ്രേഷൻ റജിസ്‌ട്രേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ച  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകൾ.രജിസ്ട്രേഷനെപ്പറ്റി പ്രവാസികൾക്കിടയിലുണ്ടായ ആശയക്കുഴപ്പത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്.

പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ടാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെട്ട ഇസിഎൻആർ പാസ്പോർട്ട് ഉള്ളവർക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. രജിസ്ട്രേഷൻ  നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾക്കിടയിലുണ്ടായ ആശയക്കുഴപ്പത്തെ തുടർന്നാണ് തീരുമാനം താൽക്കാലികമായി പിൻവലിച്ചത്.അഫ്‍ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‍ലന്റ്, യുഎഇ, യമന്‍ എന്നീ 18  രാജ്യങ്ങളില്‍ തൊഴിൽ വിസയിൽ പോകുന്നവരാണ് വിദേശകാര്യ വകുപ്പിന്റെ www.emigrate.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം റജിസ്ട്രേഷൻ  നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്.യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഈ  വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രാലയം  നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ത്യൻ പ്രവാസികളുടെ വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമകളുടെ വിവരങ്ങൾ, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം എന്നിവ റജിസ്‌ട്രേഷൻ സമയത്ത് നൽകേണ്ടയിരുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമേ റജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളു.തൊഴിൽ വിസ ഉള്ളവർ മാത്രമാണ് പ്രസ്തുത റജിസ്‌ട്രേഷൻ നടത്തേണ്ടിയിരുന്നത്.ഇസിഎൻആർ പാസ്പോർട്ട് ഉള്ളവർക്കും എമിഗ്രേഷൻ റജിസ്‌ട്രേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ച  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു.

244 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close