ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസ് പദവിയില്‍ നിന്നും ജസ്റ്റിസ് കുര്യന് ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷത്തെ സേവന കാലാവധിക്കിടെ ആയിരത്തിമുപ്പത്തി അഞ്ച് വിധി ന്യായങ്ങള്‍ എഴുതിയെന്ന റെക്കോഡ് നേട്ടത്തോടെയാണ് ജസ്റ്റിസ് കുര്യന് വിരമിക്കുന്നത്.
കേരള ഹൈക്കോടതിയില്‍ 1979ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന് ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയായത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ജഡ്ജിയായി ഉയര്ത്തപെട്ടു.5 വര്‍ഷവും 8 മാസവും നീണ്ട സേവന കാലാവധിക്കിടെ 1035 വിധി ന്യായങ്ങള്‍ അദ്ദേഹം എഴുതി. ആയിരത്തില്‍ കൂടുതല്‍ വിധി ന്യായങ്ങള്‍ എഴുതിയ സുപ്രീംകോടതിയിലെ ആദ്യ പത്ത് ജഡ്ജിമാരില്‍ ഇടം നേടിയാണ് ജസ്റ്റിസ് കുര്യന് വിരമിക്കുന്നത്.