Kuwait

പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങായി പല്‍പ്പക് കുവൈറ്റ്

കുവൈറ്റ് സിറ്റി : പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പല്‍പക് കുവൈറ്റും പങ്കാളിയാക്കുന്നു. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു പോയ പാലക്കാട് ജില്ലയിലെ കയറാടി വില്ലേജില്‍ വേലായുധന്‍ മകള്‍ കനകത്തിന്റെ വീടാണ് പല്‍പക്ക് കുവൈറ്റ് ഏറ്റെടുത്ത് പുനര്‍നിര്‍മ്മിച്ചുനല്‍കുന്നത്. സംസാര വൈകല്യമുള്ള കനകം മാതാപിതാകള്‍ക്കും രണ്ടു മക്കള്‍ക്കും ഒപ്പം താമസിച്ചിരുന്ന വീടായിരുന്നു പ്രളയത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നത്.
അഞ്ച് ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന വീട് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടപ്രവര്‍ത്തനങ്ങള്‍ സുരേഷ് മാധവന്‍, ജിജു മാത്യു, കൃഷ്ണകുമാര്‍, സക്കീര്‍ പുതുനഗരം, സുരേഷ് പുളിക്കല്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. നവകേരള നിര്‍മ്മിതിയ്ക്കായി ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി
രവി പിള്ളയുടെ നേത്യത്വത്തില്‍ കുവൈറ്റില്‍ ലോക കേരള സഭാ പ്രതിനിധികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വേണുകുമാറും ചാരിറ്റി സെക്രട്ടറി സക്കീര്‍ പുതുനഗരവും ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.

118 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close