Kuwait

ജാബര്‍ അല്‍ അഹമ്മദ് ആശുപത്രി രാജ്യത്തിന് സമര്‍പ്പിച്ചു; അടുത്തആഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കുവൈറ്റ് സിറ്റി :കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് ആശുപത്രി ഉദ്ഘാടനം ചെയ്തു. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ആശുപത്രി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിച്ചത്.
2,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 10 നിലകളിലായാണ് ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്നത്. ആശുപത്രിുയടെ ആകെ വിസ്തൃതി 725000 ചതുരശ്ര മീറ്ററാണ്. 1168കിടക്കകളും 36 ഓപ്പറേഷന്‍ തിയറ്ററുകളും ആശുപത്രിയിലുണ്ട്. മെഡിക്കല്‍ സെന്റര്‍, ഹെലിപ്പാഡ്, 50 ആംബുലന്‍സുകള്‍, 5000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും ആശുപത്രിസമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മിഷ്‌റിഫിലെ ജനൂബ് അല്‍സുറയില്‍ 4.2 മില്യണ്‍ ചതുരശ്രമീറ്റര്‍ ചുള്ളവില്‍ സ്ഥിതിചെയ്യുന്ന ആശുപത്രി സ്വദേശികളുടെ ചികിത്സയ്ക്ക് മാത്രമായി നിര്‍മ്മിച്ചതാണ്.
അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസബാഹ്, ആരോഗ്യമന്ത്രി ജോ.ബാസില്‍ അസബാഹ്, സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം തുടങ്ങിയവരും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

187 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close