വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്യു ബുഷ് (ബുഷ് സീനിയർ) അന്തരിച്ചു. പാർക്കിൻസൺസ് ബാധയെ തുടർന്ന് വാഷിംഗ്ടണിലായിരുന്നു അന്തം. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു അദ്ദേഹം. 1989 മുതൽ നാല് വർഷം അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ചു.
1991 ൽ ഇറാഖ് കുവൈറ്റിനെ ആക്രമിക്കുമ്പോൾ യുദ്ധപ്രഖ്യാപനവുമായി സഖ്യരാജ്യങ്ങളെ മണിക്കൂറുകൾക്കുള്ളിൽ സംഘടിപ്പിച്ചത് ബുഷിന്റെ നേതൃത്വത്തിലായിരുന്നു. ജർമ്മൻ ഏകീകരണവും ബുഷിന്റെ മേൽനോട്ടത്തിലായിരുന്നു. മകനും മുൻ അമേരിക്കൻ പ്രസിഡന്റുമായ ജോർജ് ഡബ്ലു ബുഷാണ് മരണവിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.