കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭീകരരെ ലക്ഷ്യമിട്ട് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു.
പത്ത് കുട്ടികളും എട്ടു സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
താലിബാന് ഭീകരരുമായി വെടിവെയ്പ്പില്‍ ഏര്‍പ്പെട്ട അഫ്ഗാന് സൈനികരെ സഹായിക്കാനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് വിശദീകരണം.
യുഎസ് സേന അഫ്ഗാന് യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്തിയതിനു ശേഷം സിവിലിയന്മാര് കൊല്ലപ്പെടുന്നത് പതിവാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് സേന അറിയിച്ചു.