UAE

യു.എ.ഇ ദേശിയദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

യു.എ.ഇ ദേശീയദിനം പ്രമാണിച്ച് അബുദാബി,ദുബായ് എന്നീ എമിറേറ്റുകളിൽ ഡിസംബർ 2,3 തീയതികളിൽ പാര്‍ക്കിങ് നിരക്ക് ഈടാക്കില്ല. എന്നാൽ  ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ നിരക്ക് നൽകണം.ദുബായ് റോഡ് ആൻഡ്  ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ  മാറ്റമുണ്ട്. ദുബായ് മെട്രോയുടെ രണ്ടു ലൈനുകളുടെയും സമയത്തിൽ  വെള്ളിയാഴ്ച മുതൽ മാറ്റമുണ്ടാകും. റെഡ് ലൈനും ഗ്രീൻ ലൈനും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ പുലർച്ചെ ഒരു മണി വരെയും തിങ്കളാഴ്ച രാവിലെ അഞ്ചു മുതൽ അർധരാത്രി 12 മണി വരെയും റെഡ് ലൈൻ പ്രവർത്തിക്കും. ഗ്രീൻ ലൈൻ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ചര മുതൽ പുലർച്ചെ ഒരു മണി വരെയും തിങ്കളാഴ്ച രാവിലെ അഞ്ചര തൊട്ട് അർധരാത്രി 12 മണി വരെയും സർവീസുകൾ നടത്തും. ദുബായ് ട്രാം വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പുലർച്ചെ ഒരു മണി വരെയും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വെളുപ്പിന് ആറ് മുതൽ പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും.പ്രധാന ബസ് സ്റ്റേഷനുകളായ ഗോള്‍ഡ് സൂഖ് സ്റ്റേഷനും അല്‍ ഗുബൈബ സ്റ്റേഷനും പുലർച്ചെ 4.30  മുതല്‍ രാത്രി 12.30  വരെ പ്രവര്‍ത്തിക്കും.ആർടിഎ കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകൾക്ക്  അവധിയായിരിക്കും. —

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close