UAE

യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതോടെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കർശനമാക്കി.

വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയവർക്കും അനധികൃതമായി എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങാനുമുള്ള അവസരമായിരുന്നു പൊതുമാപ്പ്.
യുഎഇയിൽ ഇന്നലെ പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചതോടെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കർശനമാക്കി . നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയിൽ  പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കുന്നതിന് പുറമെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരന് ജോലി നല്‍കുന്നയാള്‍ക്ക്  ഓരോ തൊഴിലാളിയുടെ പേരിലും അര ലക്ഷം ദിര്‍ഹമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം ദിര്‍ഹമായി വര്‍ധിക്കും.യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിരുന്നു.ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം.ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും.ഇന്ത്യ അടക്കം വിവിധ രാജ്യക്കാരായ ആയിരങ്ങൾ  പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close