ഈ മാസം മൂന്ന്, നാല് തീയതികളിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എ.ഇ.സന്ദർശിക്കുക.സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ യു.എ.ഇ.സന്ദർശനം. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും.മഹാത്മാഗാന്ധിയുടെ 150-ാംമത് ജന്മദിനത്തിന്റെയും സായിദ് വർഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.നാലാം തിയ്യതി വൈകിട്ട് 6 മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ ഇന്ത്യൻ സമൂഹവുമായി സുഷമ സ്വരാജ് സംവദിക്കുംഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക-വാണിജ്യ ബന്ധം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
—