കുവൈറ്റ് സിറ്റി : ഭാരതാംബക്കായി ജീവത്യാഗം ചെയ്ത ധീര സഹോദരങ്ങള്‍ക്കായി ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ്, ഡിസംബര്‍ 1 സ്മൃതിദിനം ആചരിച്ചു. അബ്ബാസിയ ബിപിപി ഹാളിൽ നടന്ന ചടങ്ങിൽ ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്ത് സ്വാഗതം പറഞ്ഞു. സംഘടന സെക്രട്ടറി പി വി. വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. സ്മൃതിദിന പുഷ്പാര്‍ച്ചന ചടങ്ങില്‍ സേവാ ദര്ശന് ജനറല്‍ സെക്രട്ടറി പ്രവീണ്‍, ബിപിപി വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍ സ്ത്രീശക്തി ജോയിന്റ് സെക്രട്ടറി രമ്യ ധനേഷ്, രാജ് ഭണ്ഡാരി തുടങ്ങിയ ഏരിയ ഭാരവാഹികളും സംസാരിച്ചു. അബ്ബാസിയാ ഏരിയാ പ്രസിഡന്റ് പ്രവീണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.