കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാറ്റ്സ് അസോസിയേഷന് കാസറഗോഡ് ഉത്സവ് 2018 ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി എച് മുഹമ്മദ് കുന്ഹിയുടെ സ്വാഗതത്തോടു കൂടി സാംസ്കാരിക സമ്മേളനംആരംഭിച്ചു. കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നിലിന്റെ അദ്ധ്യക്ഷതയില്‍ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സാംസ്കാരിക സമ്മേളനം മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ കാസറഗോഡ് ഉത്സവിന്റെ മുഖ്യാഥിതിയും ഇത്തവണത്തെ കെ ഇ എ ബിസിനസ് കമ്മ്യൂണിറ്റി അവാര്‍ഡ് നേടിയ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ കുറ്റിക്കോല്‍ അബൂബക്കര്‍ ചെയര്മാന് എഞ്ചിനീയര്‍ അബൂബക്കര്‍ മൊമെന്റോ നല്കി ആദരിച്ചു. വിശിഷ്ടാതിഥി കുറ്റിക്കോല്‍ അബൂബക്കറിനും 40 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ 15 കാസറഗോഡ് അസോസിയേഷന് അംഗങ്ങളേയും പ്രത്യേകം മൊമെന്റോ നല്കി ആദരിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍, എഞ്ചിനീയര്‍ അബൂബക്കര്‍, ഖലീല്‍ അടൂര്‍, മൊയ്തു ഇരിയ, അപ്സര മഹമൂദ്, അഷ്റഫ് തൃക്കരിപ്പൂര്‍, ഹമീദ് മധൂര്‍, നളിനാക്ഷന് ഒളവറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സൂവനീര്‍ പ്രകാശനം കാസറഗോഡ് ഉത്സവ് 2018 ന്റെ മുഖ്യ സ്പോണ്‍സറായ എക്സിര്‍ മെഡിക്കല്‍ സെന്റര്‍ സി ഇ ഒ ഖലീല്‍ അടൂരിന് നല്‍കിക്കൊണ്ട് മുഖ്യാഥിതി കുറ്റിക്കോല്‍ അബൂബക്കര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കളനാട് കെ ഇ എ യെ കുറിച്ചും ഈ വര്‍ഷത്തെ പദ്ധതികളെ കുറിച്ചും സദസ്സിനു വിശദീകരിച്ചു. സെന്‍ട്രല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്കി. ട്രഷറര്‍ രാമകൃഷ്ണന് കള്ളാര്‍ നന്ദി പ്രകാശനം നടത്തി.
തുടര്‍ന്ന് അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി പ്രവാസ ലോകത്തു വൈറല്‍ ആക്കിയ പ്രശസ്ത നാടന്‍ പാട്ട് ഗായകനും മിമിക്രി കലാകാരനും കോമഡി ഉത്സാവ് ഫെയിമുമായ കെ കെ കോട്ടിക്കുളം, ഫിറോസ് നാദാപുരം എന്നിവര്‍ ചേര്‍ന്ന് സംഗീത സന്ധ്യ, ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, നൗഷാദ് തിടില്‍ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കെഇഎ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു.