തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് നേരിട്ടെന്നും വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ല പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.