വത്തിക്കാന്‍: സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്. സ്പാനിഷ് പുരോഹിതന് ഫെര്‍ണാണ്ടോ പ്രാഡോ പോപ്പുമായി നടത്തിയ കൂടിക്കാഴ്ച പ്രസിദ്ധീകരിച്ച ‘ദ സ്ട്രങ്ങ്ത് ഓഫ് വൊക്കേഷന്‍’ എന്ന പുസ്തകത്തിലാണ് പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യങ്ങളുള്ളവര്‍ ക്രൈസ്തവ സഭയ്ക്ക് ചേരുന്നവരല്ല. ഇത്തരം താല്പര്യമുള്ളവര് സഭാവസ്ത്രം ഉപേക്ഷിക്കണമെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.
സന്യാസജീവിതത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പോപ്പിന്റെ പ്രസ്താവന.
പൗരോഹിത്യത്തിനുള്ള കടമ്പകള്‍ കടുപ്പമേറിയതാണെന്നും തങ്ങളുടെ പരിശുദ്ധി സംരക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പോപ്പ് നേരത്തെ പറഞ്ഞിരുന്നു. സഭയ്ക്കുള്ളിലെ ലൈംഗികാരോപണങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നെന്നും അദ്ദേഹം വ്യക്തമാക്കി.