ദോഹ: ജനുവരി 1 മുതല്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും പിന്മാറുന്നതായി ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബി അറിയിച്ചു. പ്രകൃതി വാതക ഉല്പാദനത്തില് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു ഒപെക്കില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രകൃതി വാതക ഉല്പാദനം 7.7 കോടി ടണ്ണില്‍ 11 കോടിയാക്കി നിന്ന് ഉയര്‍ത്താന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
15 രാഷ്ട്രങ്ങളാണ് ഒപെകില്‍ അംഗങ്ങളായിട്ടുള്ളത്. ഒപെക് രാഷ്ട്രങ്ങളുടെ യോഗം ഡിസംബര്‍ 6,7 തിയതികളില്‍ നടക്കാനിരിക്കെയാണ് ഖത്തറിന്റെ പിന്മാറ്റം.