ഇന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ട് ദിവസത്തെ യു.എ.ഇ.സന്ദർശനത്തിനായിയെത്തുന്നത്.സുഷമ സ്വരാജിന്റെ സന്ദർശനവേളയിൽ ഇന്ത്യയും യു.എ.ഇയും 2 സുപ്രധാന കരാറുകളിൽ ഒപ്പ് വെക്കുമെന്ന് യു എ ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചു.ജനം ടി വിക്ക് നൽകിയ പ്രെത്യേക അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യമറിയിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയും തമ്മിലുള്ള കറൻസി സ്വാപ്പ് കാരാറിൽ സുഷമ സ്വരാജ് ഒപ്പ് വെക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാക്കുന്നതാണ് കരാർ. ഇന്ത്യയും യു.എ.ഇയും സഹകരിച്ച് ഒരു ആഫ്രിക്കൻ രാജ്യത്ത് വികസന പ്രവർത്തനം നടത്താനുള്ള കരാറാണ് മറ്റൊന്ന്.ആദ്യമായാണ് ഇരു രാജ്യങ്ങളും ഇത്തരത്തിലുള്ള ഒരു കാരാറിൽ ഒപ്പുവെക്കുന്നത്. ഇന്ത്യ യു.എ.ഇ ബന്ധത്തിൽനാഴികക്കല്ലായിരിക്കും ഈ കരാറെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.മഹാത്മാഗാന്ധിയുടെ 150-ാംമത് ജന്മദിനത്തിന്റെയും സായിദ് വർഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും