വാഷിംഗ്ടണ്‍: ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 64 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്പേസ് എക്സ്. ഇലോണ്‍ മസ്കിന്റെ എയറോ സ്പേസ് കമ്പനിയാണ് സ്പേസ് എക്സ്. ഫാല്‍ക്കണ്‍ ഒമ്പതിലാണ് പുതിയ വിക്ഷേപണവും നടത്തിയിരിക്കുന്നത്. ഇതോടെ ഒറ്റ റോക്കറ്റില്‍ ഏറ്റവും അധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റെക്കോര്‍ഡ് സ്പേസ് എക്സ് സ്വന്തമാക്കി.
കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ് വിക്ഷേപണം നടന്നത്. 17 രാജ്യങ്ങളില്‍ നിന്നുള്ള മൈക്രോ ഉപഗ്രഹങ്ങളും ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളുമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. എസ്എസ്ഒ-എ മിഷന്റെ ഭാഗമായാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചത്.