ഇസ്രയേല്‍: ഇസ്രയേലിലെ കൈസര്യയില്‍ 900 വര്‍ഷത്തോളം പഴക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. പുരാതന തീരനഗരമായ ഇവിടെ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് വെങ്കല പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ ഇവ കണ്ടെത്തിയത്. ഇവ എഡി പതിനൊന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നതാകാമെന്നാണ് നിഗമനം.
ഹെറിറ്റേജ് സൈറ്റായ ഇവിടെ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. പ്രദേശത്തെ ഒരു കിണറിന് സമീപം രണ്ട് കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാത്രം. അക്കാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കമ്മലും ഇവിടെ നിന്ന് കണ്ടെത്തി. നേരത്തെയും പ്രദേശത്ത് നിന്ന് നിരവധി നാണയങ്ങളും ആഭരണങ്ങളും ലഭിച്ചിട്ടുണ്ട്.