മുംബൈ: വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ ഗോര്‍ഗാവ് മേഖലയില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയോടെയാണ് ദിന്‍ദോഷിയിലെ ഇന്‍ഫിനിറ്റി ഐടി പാര്ക്കിന് പിന്നിലെ വനമേഖലയില്‍ തീപിടുത്തമുണ്ടായത്. മൂന്ന്-നാല് കിലോമീറ്ററിനുള്ളില്‍ തീ പടര്‍ന്ന് പിടിച്ചിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം വനമേഖലയില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടരാന് തുടങ്ങിയ ഉടനെ തന്നെ ഇവിടെ താമസിച്ചിരുന്ന ആദിവാസികളെയും ഇവരുടെ വളര്‍ത്തു മൃഗങ്ങളെയും പൊലീസ് സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.