India

സമാധാനത്തിനായി നിലകൊള്ളുന്ന നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായി ; പാകിസ്ഥാനു യു എസ് സന്ദേശം

വാഷിംഗ്ടൺ : പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്.ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായെന്ന് യു എസ് പാകിസ്ഥാനു നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടന,നരേന്ദ്രമോദി,അഫ്ഗാനിസ്ഥാൻ തുടങ്ങി സമാധാനത്തിനായി നിലകൊള്ളുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ട്.അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ഡൊണാൾഡ് ട്രമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഫ്ഗാൻ സമാധാന പ്രക്രിയ സംബന്ധിച്ച് അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിം മാറ്റിസ്.അഫ്ഗാന്‍ വിഷയത്തില്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാവും യുഎസ് – പാക് ബന്ധത്തിന്റെ അടിസ്ഥാനമെന്നു ട്രംപ് കത്തിൽ വ്യക്തമാക്കിയിരുന്നു.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close