India

അപകടമരണത്തില്‍ 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; 50 ലക്ഷം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യുവാവിന്റെ അപകട മരണത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. മലയാളിയായ ഇസ്മയിലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 2008 മെയ് 10ന് വടകരയിലുണ്ടായ അപകടത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെടുന്നത്. വിഷയത്തില്‍ ഇസ്മിയിലിന്റെ കുടംബം അതേവര്‍ഷം മോട്ടോര്‍വാഹന അപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചിരുന്നു. 10 വര്‍ഷത്തിനിപ്പുറം പലിശയടക്കം തുക 50 ലക്ഷമായി നല്‍കണമെന്ന് കോടതി വിധിച്ചത്.

2008 മെയ് 10ന് വടകരയിലുണ്ടായ അപകടത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇസ്മയില്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടാകുന്നത്. ദോഹയിലെ അല്‍-റവാബി ഫുഡ് സെന്ററില്‍ മാസം 30,000 രൂപക്കാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ ഏക വരുമാനം നിലച്ചതോടെയാണ് ഇസ്മയിലിന്റെ 22 വയസുള്ള ഭാര്യയും രണ്ട് കുട്ടികളും ഇവരുടെ 90 വയസുള്ള പിതാവും ചേര്‍ന്ന് എംഎസിറ്റിയെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കുന്നത്.

എന്നാല്‍ ട്രിബ്യുണല്‍ ഈ നഷ്ടപരിഹാരത്തുക 11.83 ലക്ഷമായി കുറച്ചു. അപകടത്തില്‍ മരിച്ച വ്യക്തിയുടെ ശമ്പളം 12,000 ആയി കാണിച്ചാണ് നഷ്ടപരിഹാരത്തുകയില്‍ 50 ശതമാനത്തോളം കുറവ് വരുത്തിയത്. ഇതിന് 7.5 ശതമാനം വാര്‍ഷിക പലിശയും നിശ്ചയിച്ചു. എന്നാല്‍ ഇസ്മയിലിന്റെ സാലറി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കേരള ഹൈക്കോടതി ഈ തുക 21.50 ആയി ഉയര്‍ത്തി.

എന്നാല്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന കാണിച്ച കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നടത്തിയ വിശദ പരിശോധനകള്‍ക്കൊടുവിലാണ് 2008ലെ കണക്ക് പ്രകാരം 28 ലക്ഷം രൂപയെന്ന പരിഹാരത്തുകയും ഇതിന് 8ശതമാനം പലിശയും കൂട്ടി നല്‍കാന്‍ നിശ്ചയിച്ചത്. 22.40 ലക്ഷം രൂപ പലിശയിനത്തില്‍ കൂട്ടിയാണ് 10 വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപരിഹാരം 50 ലക്ഷമായി നല്‍കാന്‍ നിര്‍ദേശിക്കുന്നത്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close