തെലങ്കാന : തെലങ്കാനയിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും,കോടങ്കൽ എം എൽ എ യുമായ രേവന്ത് റെഡ്ഢി അറസ്റ്റിൽ.
ടി ആർ എസ് അദ്ധ്യക്ഷനും,കാവൽ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിന്റെ റാലിക്കെതിരെയാണ് റെഡ്ഢി പ്രതിഷേധത്തിനു ആഹ്വാനം ചെയ്തത്.
കൊടങ്കൽ,ബോറാംസ്പേട്ട്,ദൗലത്താബാദ് എന്നീ മണ്ഡലങ്ങളിൽ ചന്ദ്ര ശേഖര റാവു നയിക്കുന്ന റാലി ഇന്ന് നടക്കാനിരിക്കെയാണ് അറസ്റ്റ്.കൊടങ്കലിൽ റാവുവിനെ കാലുകുത്തിക്കില്ലെന്നും റെഡ്ഢി ഭീഷണി മുഴക്കിയിരുന്നതായി ആരോപണമുണ്ട്.