തിരുവനന്തപുരം: നിയമസഭയിലെ തന്റെ ഇരിപ്പിടം ബിജെപി എംഎല്‍എ ഒ.രാജഗോപാലിന് സമീപത്ത് വേണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ്ജ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാടിനൊപ്പം നിലകൊള്ളുമെന്ന് പി.സി.ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭ സമ്മേളനത്തിന്റെ ആദ്യ ദിവസം ഇരു നേതാക്കളും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.