കുവൈറ്റ് സിറ്റി : എസ് എം സി എ കുവൈറ്റ്, ബാലദീപ്തിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫുട്ബോള്‍ സംഘടിപ്പിച്ചു. അബ്ബാസിയ, ഗോള്‍ കോര്‍ട്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ, സിറ്റി ഫര്‍വാനിയ എന്നീ ഏരിയകളില്‍ നിന്നുമായി 21 ടീമുകള്‍ പങ്കെടുത്തു.
സീനിയര്‍ ലെവല്‍ ഒന്നാം സ്ഥാനം അബ്ബാസിയ ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം ആഴ്സണല്‍ (സിറ്റി ഫര്‍വാനിയ), മൂന്നാം സ്ഥാനം ലെജന്‍ഡ് എഫ് സി (അബ്ബാസിയ) എന്നിവര്‍ സ്വന്തമാക്കി. തമ്പു താജു (ആഴ്സണല്‍, സിറ്റി ഫര്‍വാനിയ) ടോപ് സ്കോറര്‍ ആയും, ജോബിന് ജേക്കബ് (അത്ലറ്റികോ മാഡ്രിഡ്, അബ്ബാസിയ) മികച്ച ഗോള്‍ കീപ്പര്‍ ആയും സീനിയര്‍ ലെവലില്‍ തിരഞ്ഞെടുക്കപ്പെട്ടു.
ജൂനിയര്‍ വിഭാഗത്തില്‍ ലിവര്‍പൂള്‍ (ഫഹാഹീല്‍), ആഴ്സണല്‍ (സിറ്റി ഫര്‍വാനിയ), എഫ് സി ഫാല്‍ക്കണ്‍ (അബ്ബാസിയ) എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടോപ് സ്കോറര്‍ ആയി അഗസ്റ്റിന് (ലിവര്‍പൂള്‍-ഫഹാഹീല്‍), മികച്ച ഗോള്‍കീപ്പര്‍ ആയി ഡിയോണ്‍ (ആഴ്സണല്‍ സിറ്റി-ഫര്‍വാനിയ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ക്യാപ്റ്റന്‍ ശ്രീ ജയകുമാര്‍ മേനോന്‍ന്റെ നേതൃത്വത്തില്‍ 4 പേര് അടങ്ങിയ ടീം ആണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.
പ്രസിഡന്റ് റിജോയ് കേളംപറമ്പില്‍, ജനറല്‍ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി, ട്രഷര്‍ ജോഷി വല്ലച്ചിറക്കാരന്‍, ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ ഷിബു ഇടത്തിമറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്കിയ മത്സരത്തില്‍ മോന്‍സ് കല്ലുകുളം, ബെന്നി ചിറപ്പറമ്പന്, ഷാജിമോന്‍ ഇരേത്തറ, സെബാസ്റ്റ്യന്‍ ഏറമംഗലത്ത്, ലിയോ ജോസ്, അഗസ്റ്റിന് ദേവസി, ആന്റണി ആലപ്പാട്ട്, ജോനാ മഞ്ഞളി, അഭിലാഷ് ജോസ്, ഷാജു കല്ലേലി, ജോജി ചേപ്പില, ഷാജി നാഗരൂര്‍, ജിമ്മി മാത്യു, സിജോ ബേബി, ജോളി പൗലോസ്, ബിജു പാലക്കന്, ബിജോയ് ജോസഫ്, ബിനു ജോണ്‍, ജോബി തോമസ്, സന്ദീപ്, ജോഷ്വാ, ജിമ്മി ജോണ്‍, ടോം ജോര്‍ജ്, പ്രിന്‍സ്, ഫ്രാന്‍സിസ്, എസ്.എം.വൈ.എം. ഭാരവാഹികള്‍, മറ്റു കമ്മിറ്റി അംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.