കുവൈറ്റ് സിറ്റി : ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അമ്മന്‍ ബ്രാഞ്ചിലെ യു.കെ.ജി. വിദ്യാര്‍ത്ഥി യാഹിയ തൗസീഫ് ആണ് ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്നും മരിച്ചത്. സ്കൂളില്‍ നിന്നും എത്തിയശേഷം ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്.
നാസര്‍ സ്പോര്‍ട്സ് ജീവനക്കാരനായ തൗസീഫ് അഹമ്മദ് ഭന്ധാര്ക്കറിന്റെയും റോയല്‍ ഹയാത്ത് ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേഷനില്‍ ജോലിചെയ്തുവരുന്ന ഷാസിയ അബ്ദുള്ള കാസിയുടെയും മകനാണ് മരിച്ച യാഹിയ തൗസീഫ്.
സാല്‍മിയ ബ്ലോക്ക് 10ല്‍ മാര്‍വാഹ് റസ്റ്റോറന്റിന് സമീപമുള്ള കെട്ടിടത്തിലാണ് ബോംബേ സ്വദേശികളായ കുടുംബം താമസിക്കുന്നത്. ബാല്‍ക്കണിക്ക് സമീപം നിന്ന യാഹിയ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.