UAE

ഇന്ത്യയുടെയും യു.എ.ഇ.ടെയും രാഷ്ട്രപിതാക്കന്മാർക്ക് സ്മാരകമായി അബുദാബിയിൽ സായിദ്- ഗാന്ധി ഡിജിറ്റൽ മ്യൂസിയം തുറന്നു.

അബുദാബിയിലെ  മനാറത് അൽ സാദിയത്തിൽ ഒരുങ്ങിയ ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്‌ഘാടനം  ഇന്ത്യൻ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് നിർവ്വഹിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മവാർഷികത്തിന്റെയും മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മവാർഷികത്തിന്റെയും ഭാഗമായാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പ് മന്ത്രി നൗറ അൽ കാബി,ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ച മ്യൂസിയം തുറന്ന് പ്രവർത്തിക്കും. പിന്നീട് 2019 മാർച്ചിൽ മാത്രമായിരിക്കും മ്യൂസിയം തുറക്കുക. ഷെയ്ഖ് സായിദിന്റെയും ഗാന്ധിജിയുടെയും ജീവിതത്തിലെ അപൂർവങ്ങളായ ചിത്രങ്ങളും വീഡിയോകളും ആശയങ്ങളുമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക.ഇന്ത്യയും യു.എ.ഇയും രണ്ട്  സുപ്രധാന കരാറുകളിലും ഒപ്പ് വെച്ചു.

137 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close