കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. ജംഷഡ്പൂർ എഫ് സിയ്ക്ക് എതിരായ ഹോം മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. 66 ആം മിനുറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച കാർലോസ് കാല്വോ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു.
77 ആം മിനുറ്റിൽ ലെൻ ദുംഗലിലൂടെ കേരളം സമനില നേടി. ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോർണർ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ ദുംഗൽ വലയിലെത്തിക്കുകയായിരുന്നു. പത്ത് മത്സരങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. ഒൻപത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
അതേസമയം, ടീമിന്റെ തുടർച്ചയായ മോശം പ്രകടനത്തിൽ മനം മടുത്ത ആരാധക സംഘം വിട്ടുനിന്നതോടെ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിന് ഇറങ്ങിയത്.