ന്യൂഡല്‍ഹി: രാജസ്ഥാനിലേയും തെലങ്കാനയിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും, തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് മത്സരം. മറ്റന്നാളാണ് വോട്ടെടുപ്പ്. അതേസമയം രാജസ്ഥാനിലെ രാംഘട്ട് മണ്ഡലത്തിലെ വോട്ടെടുപ്പ് ബിഎസ്പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിനായി സംസ്ഥാനത്ത് എത്തുന്നുണ്ട്.