നൗമി: ന്യൂകാലിഡോണിയയില്‍ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ശക്തമായ ഭൂകമ്പം ഉണ്ടായി. കടലിനടിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്കി.
ന്യൂകാലിഡോണിയ ദ്വീപില്‍ നിന്ന് 155 കിലോമീറ്റര്‍ കിഴക്ക്- തെക്കാണ് ഭൂകമ്പം ഉണ്ടായിട്ടുള്ളത്.
മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.